ഇന്ത്യ ടുഡേയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജഗദീഷ് ഉപാസന ആര്‍.എസ്.എസ് മുഖപത്രങ്ങളുടെ ഗ്രൂപ്പ്‌ എഡിറ്റർ


ഇന്ത്യ ടുഡേയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ജഗദീഷ് ഉപാസനയെ ആര്‍.എസ്.എസ് മുഖപത്രങ്ങളായ ഓര്‍ഗനൈസറിന്റെയും പാഞ്ചജന്യയുടെയും ഗ്രൂപ്പ് എഡിറ്ററായി നിയമിച്ചു. അതേ സമയം പാഞ്ചജന്യയുടെ എഡിറ്ററായി ഹിതേഷ് ശങ്കറും ഓര്‍ഗനൈസറുടെ എഡിറ്ററായി പ്രഫുല്ല കേട്കറും തുടരും.വസ്തുനിഷ്ഠമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള ലേഖനങ്ങളായിരിക്കും പ്രസിദ്ധകീരിക്കുകയെന്നും അതില്‍ നിന്നായിരിക്കണം ദേശീയലത്തില്‍ ശക്തമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരേണ്ടതെന്നും ജഗദീഷ് ഉപാസന പറഞ്ഞു. ഓര്‍ഗനൈസറിന്റെയും പാഞ്ചജന്യയുടെയും ഡിജിറ്റല്‍ പതിപ്പുകളുടെ ചുമതലയും ഉപാസനയ്ക്കാണ്.
ജഗദീഷിന്റെ അനുഭവസമ്പത്ത് ഉപയോഗിച്ചു കൊണ്ട് മാസികകള്‍ കൂടുതല്‍ മികച്ചതാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ നിയമനമെന്ന് ആര്‍.എസ്.എസിന്റെ മാധ്യമ വിഭാഗത്തിന്റെ വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു.
പാര്‍ട്ടിയ്ക്കും കേന്ദ്ര സര്‍ക്കാറിനും കുഴപ്പമുണ്ടാക്കുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം എന്നാണ് സൂചന. ബീഫ് വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed