ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ചുമട്ടു തൊഴിലാളികൾക്കെന്ന് റിപ്പോര്ട്ട്


ന്യൂ ഡല്ഹി ; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്ബളം വാങ്ങുന്നത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ 370 അംഗീകൃത ചുമട്ടുകാർ പ്രതിമാസം ഇവരുടെ ശമ്ബളം നാലര ലക്ഷം രൂപ..അതായത് രാഷ്ട്ര പതിയുടെ ശമ്പളത്തെക്കാളും കൂടുതൽ ആണ് ഇവരുടെ പ്രതിമാസ വരുമാനം.എന്നാൽ ഈ വേതനം എഫ്‌സിഐയെ ബന്ദികളാക്കി തൊഴിലാളികളും യൂണിയനുകളും കൂടി തട്ടിയെടുക്കുന്നതെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറും ജസ്റ്റിസുമാരായ എ.തെ.സിക്രിയും ആര്‍.ഭാനുമതിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷണം .ഐഐഎം ബിരുദധാരികളും സാമ്ബത്തിക വിദഗ്ധരുമുള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ഉന്നത സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ വിലയിരുത്തല്‍. എഫ്‌സിഐയിലെ തൊഴിലാളികളുടെ ശമ്ബള ബില്‍ 1800 കോടി രൂപയാണ്. നാലരലക്ഷം രൂപ ശമ്ബളം വാങ്ങുന്ന 370 ഡിപ്പാര്‍ട്ട്‌മെന്റല്‍ ചുമട്ടുകാര്‍ക്ക് പുറമെ, 80000 രൂപ വീതം വേതനം കൈപ്പറ്റുന്ന വേറെയും ഡിപ്പാര്‍ട്ട്‌മെന്റല്‍ തൊഴിലാളികളുണ്ട്. എന്നാല്‍, ഇതേ പണിയെടുക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് മാസം 10,000 രൂപയുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു ഡിപ്പാര്‍ട്ട്‌മെന്റല്‍ തൊഴിലാളിക്ക് ശരാശരി 80,000 നല്‍കേണ്ടിവരുന്നുണ്ടെന്ന് എഫ്‌സിഐയ്ക്കുവേണ്ടി ഹാജരായ വൈ.പി.റാവുവും വികാസ് സിങ് ജാംഗ്രയും ബോധിപ്പിച്ചു. ' ചാക്കുകളിലെത്തുന്ന ധാന്യങ്ങള്‍ കയറ്റുകയും ഇറക്കുകയുമാണ് ഈ തൊഴിലാളികള്‍ ചെയ്യുന്നത്. അതിന് ഇത്ര ഉയര്‍ന്ന തുക കൂലി നല്‍കുന്നത് അംഗീകരിക്കാനാവില്ല. 10,000 രൂപ മാത്രമാണ് കരാര്‍ ജീവനക്കാരന് ലഭിക്കുന്നത്. പലരും സ്വന്തമായി കരാര്‍ ജീവനക്കാരനെ വച്ച്‌ ഒന്നും ചെയ്യാതെ ആയിരങ്ങള്‍ കൂലി വാങ്ങുകയാണ് ചെയ്യുന്നത്'-സുപ്രീം കോടതി നിരീക്ഷിച്ചു.

You might also like

  • Straight Forward

Most Viewed