രാജ്യത്തെ നിലവാരമില്ലാത്ത നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണം: സുപ്രീം കോടതി

ന്യൂ ഡല്ഹി: രാജ്യത്തെ നിലവാരമില്ലാത്ത നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ പറഞ്ഞു. ആര്‍ക്കും വരാവുന്ന മേഖലയായി നിയമ മേഖല മാറിയിരിക്കുന്നു. അതിവേഗതയിലുള്ള നിയമ നടപടികള്‍ക്ക് കഴിവുള്ള അഭിഭാഷകരുടെ സഹായം ജുഡീഷ്വറിക്ക് അനിവാര്യമാണെന്നും ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേ ജസ്റ്റിസ് താക്കൂര്‍ പറഞ്ഞു.സുപ്രീം കോടതി ചീഫ് ജസ്റ്റിസായ തെരഞ്ഞെടുക്കപ്പെട്ടതിന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവേയാണ് നിയമ മേഖലയിലെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ജസ്റ്റിസ് ടി.എസ് താക്കൂര്‍ സംസാരിച്ചത്. ഇരുപത് ലക്ഷത്തോളം അഭിഭാഷകര്‍ നിലവില്‍ രാജ്യത്തുണ്ട്. 1200 ഓളം ലോ കോളജുകളില്‍ നിന്ന് അറുപതിനായിരത്തോളം പേര്‍ ഓരോ വര്‍ഷം നിയമത്തല്‍ ബിരുദധാരികളാകുന്നുണ്ട്. ഇത്രയും നിയമ ബിരുദധാരികളെ ആവശ്യമില്ലെന്നും എണ്ണം ചുരുക്കി നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.