ഒറ്റയക്ക, ഇരട്ടയക്ക വിധി തിങ്കളാഴ്ച


ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ ഒറ്റയക്ക, ഇരട്ടയക്ക ഗതാഗത പരിഷ്കാരങ്ങളുടെ വിധി തിങ്കളാഴ്ച. ഗതാഗത പരിഷ്കരണങ്ങള്‍ക്കെതിരേ ലഭിച്ച ഹര്‍ജികളില്‍ വിധി പറയുന്നത് ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. ചീഫ് ജസ്റീസ് ജി. രോഹിണിയും ജസ്റീസ് ജയന്ത് നാഥും അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത് മാറ്റിയത്. തിങ്കളാഴ്ച വരെ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്കരണങ്ങള്‍ തുടരാനും കോടതി അനുമതി നല്‍കി.

ഗതാഗത പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ അളവില്‍ വന്‍ തോതില്‍ കുറവ് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ജനുവരി ഒന്നിനാണ് ഒറ്റയക്ക, ഇരട്ടയക്ക പരിഷ്കരണങ്ങള്‍ നടപ്പിലാക്കാന്‍ ആരംഭിച്ചത്. 15 വരെയാണ് ഇത് നടപ്പിലാക്കുക. ഇത് ഒരാഴ്ചത്തേക്കായി കുറച്ചു കൂടേയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

You might also like

  • Straight Forward

Most Viewed