പാക്ട് വാർഷിക കായികമേള 2026 ആവേശകരമായി സമാപിച്ചു; ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) ബഹ്‌റൈന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'വാർഷിക കായികമേള 2026' ആവേശകരമായ പങ്കാളിത്തത്തോടെ അരങ്ങേറി. നാല് ഗ്രൂപ്പുകളിലായി നടന്ന വിവിധ കായിക ഇനങ്ങളിൽ ഇരുനൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു.
പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. കേരള നിയമസഭയിലെ ചിറ്റൂർ എം.എൽ.എ സുമേഷ് അച്യുതൻ മുഖ്യാതിഥിയായി പങ്കെടുത്ത് കായികമേള ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ പ്രവാസി സമൂഹത്തിനിടയിൽ ശാരീരിക ക്ഷമതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കാൻ പാക്ട് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സമാപനച്ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സുമേഷ് അച്യുതൻ എം.എൽ.എയും, ചടങ്ങിൽ സന്നിഹിതനായിരുന്ന ഗ്രൗണ്ട് ഉടമ യൂസഫും ചേർന്ന് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ധന്യ രാഹുൽ, സുധീർ, സജിത സതീഷ്, ഉഷ സുരേഷ്, ജഗദീഷ് കുമാർ, സൽമാനുൽ ഫാരിസ്, ദീപക് വിജയൻ, രാംദാസ് നായർ, അനിൽ കുമാർ, സതീഷ് ഗോപാലകൃഷ്ണൻ, മൂർത്തി നൂറാനി, ഇ.വി. വിനോദ്, ഷീബ ശശി, രമ്യ സുധി, രാമുണ്ണി കൊടൂർ, ബാബു കൃഷ്ണൻ, സുരേഷ് (കെ.പി.എം.ജി.) എന്നിവരുടെ നേതൃത്വത്തിലാണ് കായികമേളയുടെ ഏകോപനം നിർവഹിച്ചത്.
acsdsdssd
ssss
adsds
adsdfsdfs


