2026 ഫൊർമുല വൺ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സ്: മാക്സ് വെർസ്റ്റപ്പന് കിരീടം സമ്മാനിച്ച് ബഹ്റൈൻ കിരീടാവകാശി
പ്രദീപ് പുറവങ്കര
സെപാങ്: മലേഷ്യയിൽ നടന്ന 2026 ഫൊർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സിന്റെ 22-ാമത് എഡിഷനിൽ വിജയകിരീടമണിഞ്ഞ റെഡ് ബുൾ റേസിംഗിന്റെ മാക്സ് വെർസ്റ്റപ്പന് ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ട്രോഫി സമ്മാനിച്ചു.
ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും മലേഷ്യൻ രാജാവ് ഹിസ് മജസ്റ്റി സുൽത്താൻ ഇബ്രാഹിം ഇബ്നി അൽമർഹും സുൽത്താൻ ഇസ്കന്ദറിന്റെയും പ്രത്യേക അനുമതിയോടെയും പിന്തുണയോടെയുമാണ് മലേഷ്യയിൽ വച്ച് ഇത്തവണത്തെ മത്സരം സംഘടിപ്പിച്ചത്. വിജയികളായ ഡ്രൈവർമാർക്കും മറ്റ് ടീമുകൾക്കും പ്രിൻസ് സൽമാൻ അഭിനന്ദനങ്ങൾ അറിയിച്ചു. മത്സരത്തിന് മുമ്പ് സർക്യൂട്ടിൽ പര്യടനം നടത്തിയ കിരീടാവകാശി ആരാധകരുമായി സംവദിക്കുകയും പിറ്റ് ലൈനും ട്രാക്കും സന്ദർശിക്കുകയും ചെയ്തു.
രാജ്യത്തിന് പുറത്ത് വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലും മത്സരം വിജയകരമായി സംഘടിപ്പിച്ച 'ടീം ബഹ്‌റൈൻ' അംഗങ്ങളുടെ മികവിനെയും സംഘാടന ശേഷിയെയും അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ സംഘടിപ്പിക്കുന്നത് ആഗോളതലത്തിൽ ബഹ്‌റൈന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും രാജ്യത്തിന്റെ വികസന കുതിപ്പിനും ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിന് പൂർണ്ണ പിന്തുണ നൽകിയ മലേഷ്യൻ രാജാവിനും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ആവേശകരമായ പോരാട്ടത്തിൽ മെഴ്‌സിഡസിന്റെ കിമി അന്റൊനെല്ലി രണ്ടാം സ്ഥാനവും ഫെറാറിയുടെ സർ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
#BahrainNews #BahrainGP #MaxVerstappen #4PMNews
aa

