ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 21 സ്വർണം അടക്കം 85 മെഡലുമായി നാലാം സ്ഥാനം നിലനിർത്തി
ഷീബ വിജയൻ
നഗോയ: ഇരുപതാമത് ഏഷ്യൻ ഗെയിംസ് പോരാട്ടം ഇന്ത്യ സുവർണ നേട്ടങ്ങളോടെ അവസാനിപ്പിച്ചു. ഗെയിംസിന്റെ 15-ാം ദിനമായ ഇന്നലെ നാലു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും അടക്കം ആറു മെഡൽ സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 21 സ്വർണം, 27 വെള്ളി, 37 വെങ്കലം എന്നിങ്ങനെ 85 മെഡലായി. മെഡൽ ടേബിളിൽ നാലാം സ്ഥാനത്തും ഇന്ത്യ ഫിനിഷ് ചെയ്തു. 2022ൽ 28 സ്വർണം, 38 വെള്ളി, 40 വെങ്കലം എന്നിങ്ങനെ 106 മെഡൽ നേടിയ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. മെഡൽ എണ്ണം കുറഞ്ഞെങ്കിലും നാലാം സ്ഥാനത്തുതന്നെ തുടരാൻ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയം.
ഐച്ചി-നഗോയ: ഇരുപതാമത് ഏഷ്യൻ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നാണ് സമാപന സമ്മേളനത്തിന് തിരിതെളിയുന്നത്. സമാപന സമ്മേളനത്തിൽ ഇന്ത്യൻ ദേശീയ പതാക കൈയിലേന്തുന്നത് വനിതാ ഷൂട്ടിംഗ് താരമായ നീരു ദണ്ഡയാണ്. ട്രാപ്പ് ഷൂട്ടിംഗിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ഇത്തവണ നീരു സ്വന്തമാക്കി. ഇന്ത്യയിൽ എത്തിയശേഷമാണ് സമാപന ചടങ്ങിലേക്കായി നീരു ജപ്പാനിൽ തിരികെെയത്തിയതെന്നതും ശ്രദ്ധേയം.
ഇരുപത്തിയൊന്ന് സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയുടെ പോരാട്ടത്തിന് ആവേശക്കൊടിയിറക്കം. പുരുഷ ഹോക്കിയുടെ കലാശപ്പോരിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യയുടെ സ്വർണവേട്ടയ്ക്കു പരിസമാപ്തിയായത്. ഇതോടെ നാലുവർഷത്തിലൊരിക്കൽ അരങ്ങേറുന്ന കായിക മാമാങ്കത്തിൽ ഇത്തവണ ഇന്ത്യ നാലാം സ്ഥാനത്തെത്തി. അതേസമയം, 2022 ഹ്വാങ്ഷൂ ഏഷ്യൻ ഗെയിംസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം കുറഞ്ഞു. ഏഴ് സ്വർണമെഡലുകൾ ഉൾപ്പെടെ 21 മെഡലുകളാണ് ഇത്തവണ ഇന്ത്യൻ താരങ്ങളുടെ കൈകളിൽ നിന്ന് വഴുതിമാറിയത്. ഹ്വാങ്ഷൂവിൽ മൊത്തം 106 മെഡലുകളാണ് ഇന്ത്യ നേടിയത്. 169 സ്വർണം ഉൾപ്പെടെ 341 മെഡലുകൾ വാരിക്കൂട്ടിയ ചൈനയാണ് ഗെയിംസിലെ ജേതാക്കൾ. ആതിഥേയരായ ജപ്പാൻ 83 സ്വർണം ഉൾപ്പെടെ 269 മെഡലുകൾ നേടി. 39 സ്വർണം ഉൾപ്പെടെ 150 മെഡലുകളുമായി ദക്ഷിണകൊറിയ ഇന്ത്യക്കു തൊട്ടുമുന്നിലെത്തി.
#AsianGames2026 #TeamIndia #IndianSports #AsianGames #HockeyGold
ddfdfdf

