സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി: ബോംബ് പൊട്ടിച്ച് ജി. സുധാകരൻ


ഷീബ വിജയൻ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ മുൻകൈയെടുത്ത് ജോലി നൽകിയിട്ടുണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിലാണ് താൻ ജോലി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ താൻ സ്വന്തം കുടുംബത്തിലെ ആർക്കും യാതൊരുവിധ ജോലിയും വാങ്ങി നൽകിയിട്ടില്ലെന്നും ഇത്തരം യാഥാർഥ്യങ്ങൾ കാണാൻ മാധ്യമങ്ങൾ തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അന്വേഷണങ്ങളിലും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കക്ഷിവ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾ പണം വാങ്ങിയെന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളതെന്നും എങ്കിലും ഇവർ ആരെങ്കിലും യഥാർഥത്തിൽ പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

vcvxcxcxvcvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed