സോണിയാ ഗാന്ധിയുടെ ആത്മകഥാ വിവാദം: വസ്‌തുതാ പരിശോധനയെന്ന് പെൻഗ്വിൻ; ഒളിച്ചുകളിയിൽ ദുരൂഹത ഏറുന്നു


ഷീബ വിജയൻ

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' പ്രസിദ്ധീകരിക്കണമെന്ന് തന്നെയായിരുന്നു തങ്ങളുടെ താത്പര്യമെന്ന് പെൻഗ്വിൻ റാൻഡ് ഹൗസ്. എഴുത്തുകാരിയുമായി ബന്ധപ്പെട്ട ചർച്ചകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പുസ്തകത്തിൽ ചില മാറ്റങ്ങൾ വേണമെന്ന നിലപാട് എടുത്തതോടെയാണ് പ്രസിദ്ധീകരണത്തിൽ നിന്ന് പിൻമാറിയതെന്ന റിപ്പോർട്ടുകൾക്കിടെയാണ് പെൻഗ്വിൻ റാൻഡ് ഹൗസ് വിശദീകരണവുമായി രംഗത്തുവന്നത്.

ഒരു പ്രസാധകർ എന്നനിലയിൽ പുസ്തകത്തിനകത്തെ വസ്തുതകൾ പരിശോധിക്കുകയും അനുയോജ്യമായി നിർദേശങ്ങൾ നൽകുകയും ചെയ്യുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ഇത് പ്രസാധന രംഗത്തെ സാധാരണ നടപടി ക്രമങ്ങൾ മാത്രമാണ്. ഈ പുസ്തകം പ്രസിദ്ധികരിക്കാൻ തങ്ങൾ പൂർണ സന്നദ്ധരായിരുന്നെന്നും രചയിതാവുമായുള്ള ചർച്ചയെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും പെൻഗ്വിൻ റാൻഡ് ഹൗസ് അറിയിച്ചു.

നവംബർ 10നാണ് പുസ്തക പ്രകാശനം തീരുമാനിച്ചിരുന്നത്. പുസ്തകത്തിന്റെ ആദ്യ പ്രിന്റിൽ 1,00,000 കോപ്പികൾ ഉണ്ടാകുമെന്നും പ്രസാധകർ അവകാശപ്പെട്ടിരുന്നു. ഇറ്റലിയിലെ ചെറുഗ്രാമത്തിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തലപ്പത്തേക്ക് ഉയർന്ന അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1965 ൽ കേംബ്രിജിൽ വിദ്യാർഥിനിയായിരിക്കെ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും കടന്നുവരുന്ന പുസ്തകത്തിൽ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിനുശേഷമുള്ള അനുഭവങ്ങളും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുംമെല്ലാം വിശദമായി വിവരിക്കുന്നുണ്ട്. പെൻഗ്വിൻ പിന്മാറിയതോടെ നിരവധി ഇന്ത്യൻ പ്രസാധകർ രംഗത്തെത്തി. ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കരാർ എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

article-image

xzxccsxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed