ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഫ്രണ്ട്‌സ് സ്റ്റഡി സർക്കിൾ റിഫ ഏരിയയുടെ ആഭിമുഖ്യത്തിൽ 'കാലം മായ്ക്കാത്ത മാതൃകകൾ: സ്വഹാബികളുടെ ജീവിതം ആധുനിക യുഗത്തിൽ' എന്ന വിഷയത്തിൽ പൊതുപ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന ചടങ്ങിൽ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രഭാഷകൻ യൂനുസ് സലീം പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ആധുനിക സങ്കീർണതകൾ നിറഞ്ഞ ജീവിതസാഹചര്യങ്ങളിൽ സ്വഹാബികളുടെ ജീവിതവിശുദ്ധിയും ഉന്നതമായ ധാർമിക മൂല്യങ്ങളും എപ്രകാരം വെളിച്ചവും വഴികാട്ടിയുമാക്കാം എന്ന് അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.

മുഹമ്മദ് റനൂഷിന്റെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സമീർ ഹസൻ സ്വാഗതവും പി.എം. അഷ്‌റഫ്‌ നന്ദിയും രേഖപ്പെടുത്തി.

article-image

xdvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed