അസുഖബാധിതനായ കൊല്ലം സ്വദേശിക്ക് യാത്രാ ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര
മനാമ: രോഗബാധയെ തുടർന്ന് ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ സഹായമഭ്യർത്ഥിച്ച കൊല്ലം തേവലക്കര സ്വദേശിക്ക് ആശ്വാസമായി കൊല്ലം പ്രവാസി അസോസിയേഷൻ (KPA). സൽമാനിയ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകേണ്ടിവന്ന പ്രവാസി സഹോദരനാണ് അസോസിയേഷൻ ചാരിറ്റി വിംഗ് യാത്രാ ടിക്കറ്റ് നൽകിയത്.
രോഗം കാരണം കഴിഞ്ഞ കുറച്ചുകാലമായി ജോലിയില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഇദ്ദേഹം. കെ.പി.എ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്.
cxvxzcv

