മാസ്സ് ബഹ്റൈൻ പിതൃതർപ്പണം ഭക്തിനിർഭരമായി നടന്നു
പ്രദീപ് പുറവങ്കര
മനാമ: മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ് ബഹ്റൈൻ) സംഘടിപ്പിച്ച 12-ാമത് കർക്കിടക വാവുബലി ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. പുലർച്ചെ 4 മണി മുതൽ 6 മണി വരെ നടന്ന ചടങ്ങിൽ ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബങ്ങൾ ഉൾപ്പെടെ മുന്നൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. മുതേടത്ത് കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പരമ്പരാഗത രീതിയിലുള്ള തർപ്പണ കർമ്മങ്ങൾ നടന്നത്.
കഴിഞ്ഞ 12 വർഷമായി മാസ്സ് ബഹ്റൈൻ വാവുബലി ദിനത്തിൽ പിതൃതർപ്പണ ചടങ്ങ് സംഘടിപ്പിച്ചുവരുന്നുണ്ട്. പ്രവാസ ജീവിതത്തിലും സാംസ്കാരിക പൈതൃകവും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തുന്നതിന്റെ ഭാഗമായാണ് ചടങ്ങ് ഒരുക്കിയതെന്ന് സംഘാടകർ അറിയിച്ചു.
മാസ്സ് ബഹ്റൈൻ കോഓർഡിനേറ്റർ സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. മനോജ്, സന്തോഷ് കുമാർ, ലേഖ കൃഷ്ണകുമാർ, മനോജ് ഉള്ളാക്കുനത്ത്, സജിത സന്തോഷ്, വിനയജൻ, സുരേഷ് കോട്ടൂർ, രാജീവൻ സി.കെ., മനോജ് തുടങ്ങിയവർ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങിന് സഹകരിച്ച എല്ലാ പ്രവർത്തകർക്കും സന്നദ്ധ സേവകർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
sdfsdf

