പ്രിയദർശിനി സൗജന്യയാത്ര പദ്ധതി: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ മാപ്പ് പറയണമെന്ന് ആനി രാജ


ശാരിക

പ്രിയദർശിനി സൗജന്യയാത്ര പദ്ധതിയെ കുറിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. സി പി ജോൺ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം എന്ന് ആനി രാജ ആവശ്യപ്പെട്ടു. കാര്യങ്ങൾ തിരിച്ചറിഞ്ഞ് അത്തരത്തിൽ പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്.

സ്ത്രീകൾ കൂടുതലായി പദ്ധതി ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഇത്തരം നിലപാടുകൾ ഉണ്ടാകുന്നത്. സ്ത്രീകൾക്ക് ലഭിക്കുന്ന സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ലെന്നും ആനി രാജ വ്യക്തമാക്കി. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇത് പറയുന്നത്. എപിഎൽ, ബിപിഎൽ എന്ന രീതിയിലുള്ള യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെച്ചിരുന്നില്ല. യാത്രാസൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാൻ സർക്കാരുകൾ ബാധ്യസ്ഥരാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് നേരത്തെ കൃത്യമായ പഠനം നടത്തിയിരുന്നില്ല എന്നതിന് തെളിവാണ് പ്രസ്താവന എന്നും അവർ കൂട്ടിച്ചേർത്തു.

article-image

zxczxc

You might also like

  • Lulu Exchange
  • Straight Forward

Most Viewed