എസ്.എൻ.സി.എസ് ഉമ്മൽഹസ്സം ഏരിയ യൂണിറ്റ് പുനഃസംഘടിപ്പിച്ചു; 'സി. കേശവൻ കുടുംബ യൂണിറ്റ്' പ്രവർത്തനമാരംഭിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഉമ്മൽഹസ്സം ഏരിയ യൂണിറ്റ് പുതിയ ഭാരവാഹികളോടെ പ്രവർത്തനമാരംഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ തിരു-കൊച്ചി മുഖ്യമന്ത്രിയുമായിരുന്ന സി. കേശവന്റെ സ്മരണാർത്ഥം ‘സി. കേശവൻ കുടുംബ യൂണിറ്റ്’ എന്നാണ് പുനഃസംഘടിപ്പിച്ച ഏരിയ യൂണിറ്റിന് നാമകരണം ചെയ്തിരിക്കുന്നത്.

എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജെ.പി അസോസിയേറ്റ് കമ്പനി മേധാവി ജയൻ പുരുഷോത്തമൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ യൂണിറ്റ് കൺവീനർ ശ്രീലാൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ.പി, ഏരിയ യൂണിറ്റ് കോർഡിനേറ്റർ സുരേഷ്, എക്സിക്യൂട്ടീവ് അംഗം ഓമനക്കുട്ടൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് ചെയർമാനും ഉമ്മൽഹസ്സം ഏരിയ ബി.ഒ.ഡി കോർഡിനേറ്ററുമായ അനിയൻ നാണു ചടങ്ങിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു. ശ്യാമ രാജീവ് ചടങ്ങിന്റെ മുഖ്യ അവതാരകയായിരുന്നു.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം 'അരവം' ടീം അവതരിപ്പിച്ച ആവേശകരമായ നാടൻപാട്ട്, കവി കടമ്മനിട്ട രാമകൃഷ്ണന്റെ കവിതകളുടെ ദൃശ്യവിരുന്ന്, കുട്ടികൾ അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങൾ ഉൾപ്പെടെ നിരവധി വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

article-image

adsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed