ഇന്ത്യയിലെ ഫിഫ ലോകകപ്പ് ഔദ്യോഗിക സംപ്രേഷണാവകാശം സീ ഗ്രൂപ്പ് സ്വന്തമാക്കി
ഷീബ വിജയൻ
ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ട് 2026-ലെ ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് സ്വന്തമാക്കി. 2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂറണ്ണമെന്റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ ഗ്രൂപ്പ് നേടിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ പുതുതായി പുറത്തിറക്കിയ "യുണൈറ്റഡ്8 സ്പോർട്സ്" ടെലിവിഷൻ ചാനലുകളിലൂടെയും സീ5 ആപ്പിലൂടെയും ലൈവായി കാണാം. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയവുമായി ഒത്തുപോകാത്തതിനാൽ പരസ്യവരുമാനം കുറയുമെന്ന വിലയിരുത്തലിൽ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ ഇതിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് സീ ഗ്രൂപ്പിന്റെ ഈ വലിയ ചുവടുവെപ്പ്.
DSDSDSDS

