ആന്ധ്രയിൽ മാധ്യമപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി; സംഭവം പ്രഭാതസവാരിക്കിടെ
ശാരിക I ദേശീയം
അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ മാധ്യമപ്രവർത്തകനെ അക്രമിസംഘം പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി. 'എ.ബി.എൻ ആന്ധ്രജ്യോതി' പത്രത്തിലെ റിപ്പോർട്ടറായ ജഗൻമോഹൻ റെഡ്ഡിയാണ് (45) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ചിറ്റൂർ ജില്ലയിലെ വി. കോട്ട മണ്ഡലത്തിലുള്ള രഹ്മത് നഗറിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ട് അക്രമികൾ ജഗൻമോഹൻ റെഡ്ഡിയെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അദ്ദേഹത്തെ ഓടിച്ചിട്ട് പിടികൂടി കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. മാരകമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വന്തം ജില്ലയിൽ നടന്ന ഈ കൊലപാതകം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും തൊഴിൽപരമായ പകയാണോ വ്യക്തിപരമായ വിദ്വേഷമാണോ എന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
sdsdf



