ബഹ്‌റൈനിൽ ഫുഡ് ട്രക്കുകൾക്ക് ഏകീകൃത നിയന്ത്രണ സംവിധാനം വരുന്നു; ബുക്കിംഗിനായി ഓൺലൈൻ പ്ലാറ്റ്‌ഫോം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള ഫുഡ് ട്രക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം ഒരുക്കുന്നതായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം അറിയിച്ചു. ഓരോ പ്രദേശത്തും ഫുഡ് ട്രക്കുകൾക്കായി നിശ്ചിത സ്ഥലങ്ങൾ (Fixed Pitches) അനുവദിക്കുന്നതിനൊപ്പം ലൈസൻസിംഗും ബുക്കിംഗും ഡിജിറ്റലാക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതി പ്രകാരം ഫുഡ് ട്രക്ക് ഉടമകൾക്ക് തങ്ങൾക്കാവശ്യമുള്ള സ്ഥലങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും. സ്ഥലങ്ങളുടെ ലഭ്യതയും മുൻഗണനയും അടിസ്ഥാനമാക്കിയായിരിക്കും ഇത്. ആവശ്യമായ സാങ്കേതികവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഏകീകൃത ലൈസൻസിംഗ് സംവിധാനവും നിലവിൽ വരും.

അതേസമയം, മൊബൈൽ ഫുഡ് സെയിൽസ് നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന മറ്റൊരു പുതിയ നിർദ്ദേശത്തെ മുഹറഖ് മുനിസിപ്പാലിറ്റി എതിർത്തു. ഈ മേഖലയിൽ നിലവിൽ തന്നെ കൃത്യമായ നിയമങ്ങളുണ്ടെന്നും 2017, 2020 വർഷങ്ങളിൽ പുറപ്പെടുവിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഫുഡ് ട്രക്ക് മേഖലയെ കൂടുതൽ സംഘടിതമാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

article-image

മേമമം

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed