പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ
ശാരിക l കേരളം
തിരുവനന്തപുരം: പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ ശക്തമായി നിഷേധിച്ച് സിപിഎം വിട്ട മുതിർന്ന നേതാവ് ജി. സുധാകരൻ രംഗത്തെത്തി. 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും, താൻ വളർന്നത് അദ്ദേഹത്തിന്റെ തണലിലാണെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുധാകരൻ, 15-ാം വയസ്സിൽ പാർട്ടിയിൽ ചേർന്ന തനിക്ക് 63 വർഷത്തെ കമ്മ്യൂണിസ്റ്റ് പ്രവർത്തന പാരമ്പര്യമുണ്ടെന്ന് ഓർമ്മിപ്പിച്ചു. പിണറായി വിജയൻ അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്ന് സുധാകരൻ വെളിപ്പെടുത്തി. വീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്ന് അദ്ദേഹം ആവർത്തിച്ചു. മാർക്സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്സിസ്റ്റുകാരുമെന്ന് പരിഹസിച്ച അദ്ദേഹം, എ. വിജയരാഘവനെ 'പരാജയരാഘവൻ' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വിജയരാഘവൻ എവിടെ പ്രസംഗിക്കുന്നുവോ അവിടെ എൽഡിഎഫ് തോൽക്കുമെന്നും സുധാകരൻ പരിഹസിച്ചു.
dfg
