കൊല്ലത്ത് ഗുണ്ടാ അസോസിയേഷൻ യോഗം; ഓഫീസ് തുറക്കാൻ നീക്കം, ആറുപേർക്കെതിരെ കേസ്


ഷീബ വിജയൻ
കൊല്ലം: നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ രൂപീകരിക്കാൻ യോഗം ചേർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തോക്ക് ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി കുപ്രസിദ്ധ ക്രിമിനലുകൾ യോഗം ചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് എടുത്തത്. വിവിധ ഗ്യാങ്ങുകൾ തമ്മിലുള്ള കുടിപ്പക അവസാനിപ്പിക്കാനും ക്രിമിനലുകൾക്കായി ഒരു പൊതു പ്ലാറ്റ്‌ഫോം രൂപീകരിക്കാനുമാണ് സംഘം ലക്ഷ്യമിട്ടത്. കൊല്ലം നഗരത്തിൽ അസോസിയേഷനായി ഓഫീസ് തുറക്കാനും ഇവർ പദ്ധതിയിട്ടിരുന്നതായാണ് വിവരം. സംഭവത്തിൽ ആറുപേർക്കെതിരെ കേസെടുത്ത പോലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. നേരത്തെ വാളുകൊണ്ട് കേക്ക് മുറിച്ച് ഇവർ നടത്തിയ ജന്മദിനാഘോഷവും വലിയ വിവാദമായിരുന്നു.

article-image

acsadsasd

You might also like

  • NEC

Most Viewed