ബഹ്റൈന്റെ സുരക്ഷ സുശക്തം; ബി.ഡി.എഫ് സർവ്വസൈന്യാധിപനും നാഷണൽ ഗാർഡ് കമാൻഡറും കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് സർവ്വസൈന്യാധിപൻ ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, നാഷണൽ ഗാർഡ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ കരുത്തും സജ്ജീകരണങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
ബഹ്‌റൈന്റെ പ്രതിരോധ നിര അതീവ ശക്തമാണെന്ന് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും നിരന്തരമായ പിന്തുണയും മേൽനോട്ടവുമാണ് സൈന്യത്തിന്റെ കരുത്തിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ സൈനിക-സുരക്ഷാ വിഭാഗങ്ങൾ ഏത് സാഹചര്യത്തെയും നേരിടാൻ പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്, നാഷണൽ ഗാർഡ് എന്നിവയും മറ്റ് സുരക്ഷാ ഏജൻസികളും തമ്മിലുള്ള ശക്തമായ ഏകോപനം രാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നു. സേനാംഗങ്ങളുടെ അച്ചടക്കത്തോടെയുള്ള പ്രവർത്തനവും പ്രവർത്തനക്ഷമതയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, രാജ്യത്തിന്റെ സുസ്ഥിരത നിലനിർത്തുക തുടങ്ങിയ പ്രധാനപ്പെട്ട ദേശീയ ഉത്തരവാദിത്തങ്ങളാണ് ഈ സൈനിക വിഭാഗങ്ങളിൽ അർപ്പിതമായിരിക്കുന്നത്. രാജ്യം ഏൽപ്പിച്ച ഈ ദൗത്യം അതീവ ജാഗ്രതയോടെയും കൃത്യതയോടെയും സേനകൾ നിർവ്വഹിച്ചുപോരുന്നതായും കമാൻഡർ-ഇൻ-ചീഫ് വ്യക്തമാക്കി.
fgddfs
