'എയ്ന' കൂട്ടായ്മ ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നഴ്‌സുമാരുടെ സൗഹൃദ കൂട്ടായ്മയായ "എയ്ന" (AEYNA) ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ചു. ഫെബ്രുവരി 21-ന് വൈകിട്ട് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ വൈവിധ്യമാർന്ന കലാകായിക പരിപാടികൾ അരങ്ങേറി.
ആഘോഷത്തോടൊപ്പം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സ്റ്റാഫ് നഴ്‌സുമാരായ സജി ശശി, ജിൻസി മോൾ എന്നിവർക്ക് ഹൃദ്യമായ യാത്രയയപ്പും ആദരവും നൽകി. ചടങ്ങിൽ സിസ്റ്റർ റാണി മാത്യു, ജോഷി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പുതിയ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായി സിസ്റ്റർമാരായ ബിന്ദു സോജു, കുഞ്ഞമ്മ ജിജു, സിനു ഫിലിപ്പ് എന്നിവരെ യോഗം തിരഞ്ഞെടുത്തു. പരിപാടികൾക്ക് സിസ്റ്റർമാരായ ഷോളി തോമസ്, സുമ ഫ്രാൻസ്, ജിൻസി എബ്രഹാം, ജോർജ്, അനിൽ എന്നിവർ നേതൃത്വം നൽകി. നഴ്‌സുമാരുടെ ഇടയിലുള്ള സൗഹൃദം പുതുക്കാനും ഒത്തുകൂടാനുമുള്ള വേദി കൂടിയായി ഈ സംഗമം മാറി.
asdeqsweqwsqw
asddsadsa
asddassad
qwddesesw
asads


