വോയ്‌സ് ഓഫ് ആലപ്പി മൽകിയ ബീച്ച് ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൽകിയ ബീച്ചിൽ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. നോർത്തേൺ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെയും മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും പ്രത്യേക അനുമതിയോടെയാണ് ക്ലീൻ അപ്പ് ഡ്രൈവ് നടത്തിയത്. ബീച്ചിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ശേഖരിച്ച് നീക്കം ചെയ്ത പ്രവർത്തകർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടെയാണ് പരിപാടി അവസാനിപ്പിച്ചത്.

സൽമാബാദ് ഏരിയ പ്രസിഡന്റ് സന്ദീപ് ശാരങ്ങധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജോയിന്റ് സെക്രട്ടറി ജോഷി നെടുവേലിൽ ആശംസകൾ നേർന്നു സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീമിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. സൽമാബാദ് ഏരിയ എക്സിക്യൂട്ടീവ് അംഗവും ടീം കോച്ചുമായ പ്രസന്നകുമാർ ടീമിനുവേണ്ടി ആദരവ് ഏറ്റുവാങ്ങി.

സൽമാബാദ് ഏരിയ വൈസ് പ്രസിഡന്റ് അനന്ദു സി ആർ, ജോയിന്റ് സെക്രട്ടറി ജിഷ്ണു ദേവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേന്ദ്രൻ പിള്ള, പ്രവീൺ കുമാർ, കൃഷ്ണകുമാർ, ബെന്നി രാജു, കൂടാതെ ഉമേഷ് ഉത്തമൻ, സോബി കുട്ടനാട് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ഏരിയ എക്സിക്യൂട്ടീവ് അംഗം സജീഷ് സുഗതൻ നന്ദി രേഖപ്പെടുത്തി.

article-image

EQWREWDQAEQWD

article-image

ASWADSSAD

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed