മഞ്ചേശ്വരം കൊലപാതകം: മരണസംഖ്യ രണ്ടായി
ഷീബ വിജയൻ
മഞ്ചേശ്വരത്ത് കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും അന്തരിച്ചു. മരിച്ച പെൺകുട്ടി മറിയം ജുമൈലയുടെ മാതാവിന്റെ സഹോദരീ ഭർത്താവ് ഷേക്ക് അബ്ബ (55) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്.
സ്വത്ത് തർക്കത്തെത്തുടർന്ന് പ്രതിയായ ഉമ്മർ ഫാറൂഖ് ഷേക്ക് അബ്ബയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് മകൾ ജുമൈലയ്ക്ക് മാരകമായി വെട്ടേറ്റത്. പ്രതി ഉമ്മർ ഫാറൂഖിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
dsfdfsdfsf


