ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; സുബൈർ എം.എം പ്രസിഡന്റ്
പ്രദീപ് പുറവങ്കര / മനാമ
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന്റെ 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റായും മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറിയായും ചുമതലയേൽക്കും.
കുറ്റിയാടി സ്വദേശിയായ സുബൈർ എം.എം ഇത് രണ്ടാം തവണയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മികച്ച സംഘാടകനും പ്രഭാഷകനുമായ അദ്ദേഹം ബഹ്റൈനിലെ വ്യാപാര-ജീവകാരുണ്യ മേഖലകളിൽ സജീവമാണ്. ആലുവ സ്വദേശിയായ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ധീൻ എണ്ണ-വാതക മേഖലയിൽ സ്ട്രാറ്റജിക് സോഴ്സിംഗ് വിദഗ്ദ്ധനായ മെക്കാനിക്കൽ എഞ്ചിനീയറാണ്.
സഈദ് റമദാൻ നദ്വി, ജമാൽ ഇരിങ്ങൽ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. സക്കീർ ഹുസൈൻ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കും. ജാസിർ പി.പി, ജലീൽ വി, അനീസ് വി.കെ, ലുബൈന ഷഫീഖ്, റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ്, അജ്മൽ ശറഫുദ്ദീൻ, യൂനുസ് സലിം, മുഹമ്മദ് ഷാജി, സജീബ്, ഗഫൂർ മൂക്കുതല എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ.
സഈദ് റമദാൻ നദ്വി സ്വാഗതം ആശംസിച്ച യോഗത്തിൽ സുബൈർ എം.എം അധ്യക്ഷത വഹിച്ചു.
sfddsf
