സമസ്ത നൂറാം വാർഷികം: 'മനുഷ്യർക്കൊപ്പം' പ്രചാരണ ക്യാമ്പയിന് ബഹ്റൈനിൽ തുടക്കമായി


പ്രദീപ് പുറവങ്കര / മനാമ 

സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ‘മനുഷ്യർക്കൊപ്പം’ സെന്റിനറി സന്ദേശ പ്രചാരണ ക്യാമ്പയിന് തുടക്കമായി. കർമരംഗത്ത് ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലടക്കം നൂതന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ വിളംബരം, ഉണർത്തുയാത്ര, ജനസമ്പർക്കം, സ്നേഹ സംഗമങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബഹ്റൈനിലെ എട്ട് റീജിയൻ കമ്മിറ്റികൾക്ക് കീഴിലായി നടത്തുന്ന ഉണർത്തുജാഥയ്ക്ക് 42 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ജനുവരി 16-ന് സൽമാനിയ കെ. സിറ്റി ഹാളിൽ വിപുലമായ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിക്കും. ഇതിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം മുഹമ്മദ് തുറാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും.

മനാമ, മുഹറഖ്, ഗുദൈബിയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടന്ന വിളംബര സംഗമങ്ങൾക്ക് കെ.സി. സൈനുദ്ദീൻ സഖാഫി, കെ.കെ. അബൂബക്കർ ലത്വീഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി എന്നിവർ നേതൃത്വം നൽകി.

article-image

asfsf

You might also like

  • Straight Forward

Most Viewed