ബഹ്‌റൈനിൽ മലിനജല സംസ്‌കരണത്തിന് പുതിയ സേവന ഫീസുകൾ നിശ്ചയിച്ചു; സ്വദേശികൾക്ക് ഇളവ്


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിൽ മലിനജല സംസ്‌കരണത്തിനും ഉപരിതല ജലനിർമാർജനത്തിനുമായി (Surface water drainage) പുതിയ സേവന ഫീസുകൾ നിശ്ചയിച്ചുകൊണ്ട് പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം ബിൻ ഹസ്സൻ അൽ ഹവാജ് ഉത്തരവിറക്കി. 2026 ജനുവരി ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനവും സേവനങ്ങളുടെ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പുതിയ ഉത്തരവ് പ്രകാരം, മലിനജല സേവനങ്ങൾക്കായുള്ള പുതിയ ലൈസൻസ് അപേക്ഷകൾക്കും നിലവിലുള്ള ലൈസൻസിലെ ഭേദഗതികൾക്കും 10 ദീനാർ വീതം ഫീസായി നൽകണം. അതേസമയം, ബഹ്‌റൈൻ സ്വദേശികളുടെ ആദ്യത്തെ താമസസ്ഥലത്തെ (First Residence) ഇത്തരം സേവനങ്ങളെ ഫീസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് സ്വദേശികൾക്ക് വലിയ ആശ്വാസമാകും.

ജല ഉപഭോഗത്തിന്റെ 20 ശതമാനം തുകയാണ് മലിനജല നിർമാർജന ഫീസായി ഈടാക്കുക. ഒന്നിലധികം അക്കൗണ്ടുകളുള്ള ബഹ്‌റൈൻ സ്വദേശികൾ, വിദേശികൾ, വാണിജ്യ-ഗാർഹികേതര മേഖലയിലുള്ളവർ എന്നിവർക്കാണ് ഈ ഫീസ്‌ ബാധകമാകുന്നത്. പുതിയ തീരുമാനങ്ങൾ അടിയന്തരമായി നടപ്പിലാക്കാൻ പൊതുമരാമത്ത് അണ്ടർ സെക്രട്ടറിക്ക് മന്ത്രി നിർദ്ദേശം നൽകി.

article-image

sdfsf

You might also like

  • Straight Forward

Most Viewed