തൃശൂർ കോഴ ആരോപണം: ഡി.സി.സി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി
ഷീബ വിജയൻ
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തിനായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ആവശ്യപ്പെട്ടെന്ന ലാലി ജെയിംസിന്റെ ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. ആലപ്പുഴ സ്വദേശി വിമൽ കെ.കെയാണ് മുഖ്യമന്ത്രിക്കും വിജിലൻസിനും പരാതി നൽകിയത്.
എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടി എടുത്ത തീരുമാനമാണ് നടപ്പായതെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു. ലാലിക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, വിവാദങ്ങളിൽ പതറില്ലെന്നും പാർട്ടിയുടെ ഉത്തരവാദിത്തം കൃത്യമായി നിർവഹിക്കുമെന്നും നിയുക്ത മേയർ ഡോ. നിജി ജസ്റ്റിൻ വ്യക്തമാക്കി.
asassaas
