ചരിത്രത്തിലാദ്യമായി ഫോർട്ട് കൊച്ചിയിൽ ഇത്തവണ രണ്ട് പപ്പാഞ്ഞികൾ; കാർണിവൽ ആവേശത്തിൽ നഗരം
ഷീബ വിജയൻ
കൊച്ചി: കൊച്ചിൻ കാർണിവലിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞികളെ കത്തിക്കും. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലുമാണ് പപ്പാഞ്ഞികളെ ഒരുക്കുന്നത്. രണ്ടിടത്തും ആഘോഷങ്ങൾ നടത്തുന്നതിന് പോലീസ് അനുമതി നൽകി.
സുരക്ഷ ഉറപ്പാക്കുന്നതിനായി 1300-ഓളം പോലീസുകാരെ നഗരത്തിൽ വിന്യസിക്കും. കഴിഞ്ഞ വർഷവും രണ്ട് പപ്പാഞ്ഞികളെ കത്തിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തെത്തുടർന്നുള്ള ദുഃഖാചരണം കാരണം പരേഡ് ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല. കാർണിവൽ കാണാൻ വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് ഇപ്പോൾ ഫോർട്ട് കൊച്ചിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
fsdfdsdds
