കോൺഗ്രസിൻ്റെ ക്യാപ്റ്റൻ ആര്? വ്യക്തിപരമായി ആരുടെയും വിജയമല്ലെന്ന് കെ.സി. വേണുഗോപാൽ


ഷീബ വിജയ൯

ദില്ലി: ബി.ജെ.പി. കേരളത്തിൽ അധികാരത്തിൽ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാട് കോൺഗ്രസ് സ്വീകരിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലും പാലക്കാട് നഗരസഭയിലുമടക്കം ബി.ജെ.പി. അധികാരത്തിൽ വരാതിരിക്കാൻ സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. യു.ഡി.എഫിനെ വിജയിപ്പിക്കാൻ ജനങ്ങൾ തയ്യാറാണെന്നും അതനുസരിച്ചുള്ള പ്രവർത്തനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻ്റെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിന് ജനങ്ങളാണ് ക്യാപ്റ്റനെന്നും ഇത് കൂട്ടായ നേതൃത്വത്തിൻ്റെ പ്രവർത്തന ഫലമാണെന്നും കെ.സി. വേണുഗോപാൽ മറുപടി നൽകി.

പത്ത് വർഷമായി കേരളത്തിൽ ഭരണമില്ലെന്നും, കള്ളക്കേസുകൾ അടക്കം സർക്കാരെടുത്തപ്പോൾ എല്ലാ പീഡനങ്ങളും അനുഭവിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു. സമാനതകളില്ലാത്ത പോരാട്ടവീര്യത്തിൻ്റെ വിജയമാണിതെന്നും എല്ലാ കോൺഗ്രസ് പ്രവർത്തകരെയും എ.ഐ.സി.സി. അഭിനന്ദിക്കുകയാണെന്നും വേണുഗോപാൽ അറിയിച്ചു.

തിരുവനന്തപുരം വിട്ടാൽ ബി.ജെ.പിക്ക് ഒന്നും കിട്ടിയിട്ടില്ല. കേരളം ബി.ജെ.പിക്ക് കീഴിലേക്ക് പോകുകയാണെന്ന് മായാ പ്രപഞ്ചം സൃഷ്ടിക്കുകയാണ്. തിരുവനന്തപുരത്തെ പരാജയത്തിന് പൂർണ കാരണം സി.പി.എം. മാത്രമാണ്, സി.പി.എമ്മിൻ്റെ വാർഡുകളാണ് ചോർന്നുപോയത്. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിൽ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കാത്തിരുന്ന് കാണാമെന്നും കൂടിയാലോചനകൾ വേണമെന്നും കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

article-image

dsdfsdfssd

You might also like

  • Straight Forward

Most Viewed