100 രൂപക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികളുടെ വിലക്ക് നീക്കി നേപ്പാൾ


ഷീബ വിജയ൯

കാഠ്മണ്ഡു: 100 രൂപക്ക് മുകളിലുള്ള ഇന്ത്യൻ കറൻസികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ നേപ്പാൾ ഒരുങ്ങുന്നു. ഒരു പതിറ്റാണ്ടോളമായി ഇരുരാജ്യങ്ങൾക്കുമിടയിൽ അതിർത്തി കടന്നുള്ള യാത്ര, വ്യാപാരം, പണം അയക്കൽ തുടങ്ങിയ മേഖലയിൽ നിലനിന്നിരുന്ന പ്രതിസന്ധിക്ക് ഇതോടെ അയവ് വരും. ഉപരോധം നീക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് നേപ്പാൾ രാഷ്ട്ര ബാങ്ക്.2016-ൽ ഇന്ത്യ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിനെ തുടർന്നാണ് ഉയർന്ന മൂല്യമുള്ള രൂപക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തിയത്. പുതിയ നോട്ടുകൾ ഇന്ത്യ പുറത്തിറക്കിയിട്ടും സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് നേപ്പാൾ വിലക്ക് പിൻവലിച്ചിരുന്നില്ല. നവംബറിൽ ആർ.ബി.ഐ. വിദേശ വിനിമയ മാനേജ്‌മെൻ്റ് ചട്ടങ്ങൾ ഭേദഗതി ചെയ്തതും ഉയർന്ന മൂല്യമുള്ള ഇന്ത്യൻ രൂപ നോട്ടുകൾ അതിർത്തിക്കപ്പുറത്തേക്ക് കൊണ്ടുപോകാൻ വ്യക്തികൾക്ക് ഔദ്യോഗികമായി അനുമതി നൽകിയതുമാണ് നേപ്പാളിൻ്റെ നിലപാട് മാറ്റത്തിന് കാരണമായത്. നിരോധനം നീക്കുന്നത് നേപ്പാളിൻ്റെ സമ്പദ്‌വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് ഇന്ത്യൻ സന്ദർശകരെ ആശ്രയിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് ഊർജം പകരുമെന്നാണ് വിലയിരുത്തൽ.

article-image

adsdsdssd

You might also like

  • Straight Forward

Most Viewed