74,000 ഇന്ത്യക്കാർ യുകെ വിട്ടതായി റിപ്പോർട്ട്
ശാരിക / ന്യൂഡൽഹി
ഇന്ത്യക്കാർ യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് മടങ്ങുന്നതായി റിപ്പോർട്ട്. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡൻ്റ് വിസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വിസയിലുള്ള 22,000 പേരും താമസം ഉപേക്ഷിച്ച് മടങ്ങി. മറ്റ് വിസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണ് യുകെ വിട്ട് പോയത്.
ചൈനയാണ് പട്ടികയിൽ രണ്ടാമത്. ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒ.എൻ.എസ്.) റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം, യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യക്കാർക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേർ പഠനത്തിനും 46,000 പേർ ജോലിക്കുമായി യുകെയിലേക്ക് എത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്ക് കുടിയേറുന്നവരിൽ മുന്നിൽ.
ddf
