ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ മണ്ടന്‍ തീരുമാനം, എസ്ഐആറിന് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല: വി ശിവൻകുട്ടി
ഷീബ വിജയ൯
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ(എസ്ഐആര്‍)ത്തിന് വിദ്യാര്‍ത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ മണ്ടന്‍ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു.
ഏതെങ്കിലും കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും. ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടല്‍ കൊണ്ടാണ് എസ്എസ്കെ ഫണ്ട് ലഭിക്കാത്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു.
saswdswasa
