ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢമായ സമാപനം


ഷീബ വിജയ൯

ഷാർജ: 43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് പ്രൗഢമായ സമാപനം. 118 രാജ്യങ്ങളിൽനിന്നുള്ള 2350 പ്രസാധകർ ഇത്തവണ മേളയിൽ പ്രദർശനത്തിൽ ഭാഗമായി. 12 ദിവസങ്ങളിലായി നടന്ന മേള സന്ദർശിക്കാൻ ഏഴു എമിറേറ്റുകളിൽനിന്നായി മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങൾ എത്തി. നവംബർ അഞ്ചിന് ആരംഭിച്ച പുസ്തകോത്സവത്തിൽ മലയാളികളുടെത് ഉൾപ്പെടെ അനേകം യുവ സാഹിത്യ പ്രതിഭകളുടെ പുസ്തകങ്ങൾ പ്രകാശിതമായി.

 

മലയാളത്തിൽ കവി സച്ചിദാനന്ദൻ ഉൾപ്പെടെ പ്രമുഖർ അതിഥികളായെത്തി. ഹോളിവുഡ് നടൻ വിൽസ്മിതിന്‍റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. ഗ്രീസായിരുന്നു ഇത്തവണ അതിഥി രാജ്യം. കഴിഞ്ഞ വർഷത്തേക്കാൾ 10 രാജ്യങ്ങൾ കൂടുതലായി ഇത്തവണ മേളയിൽ പങ്കെടുത്തു. പ്രമുഖ നൈജീരിയൻ എഴുത്തുകാരി ചിമമന്ദ എൻഗോസി അഡീചീ, ഇറ്റാലിയൻ എഴുത്തുകാരൻ കാർലോ റോവല്ലി, ഐറിഷ് നോവലിസ്റ്റ് പോൾ ലിഞ്ച്, ബ്രിട്ടീഷ് സൈക്കോളജിസ്റ്റ് ഡോ. ജൂലി സ്മിത്ത് എന്നിവരടക്കം പ്രമുഖർ പല ദിവസങ്ങളിലായി വായനക്കാരുമായി സംവദിച്ചു.

article-image

asasasas

You might also like

  • Straight Forward

Most Viewed