കെ.എം.സി.സി ബഹ്‌റൈൻ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ; മാഹിറ ഷമീർ പ്രസിഡന്റ്


പ്രദീപ് പുറവങ്കര

മനാമ: കെ.എം.സി.സി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമയിലെ കെ.എം.സി.സി ആസ്ഥാനത്തുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വനിതാ സംഗമത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

കെ.എം.സി.സി. ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. പ്രവാസലോകത്ത് സ്ത്രീശാക്തീകരണത്തിനും മുന്നേറ്റത്തിനും ലേഡീസ് വിങ്ങിന്റെ കൂട്ടായ്മ കെ.എം.സി.സിക്ക് വലിയ ശക്തിയാണ് നൽകുന്നതെന്ന് ഹബീബ് റഹ്‌മാൻ പറഞ്ഞു. സാമൂഹിക തിന്മകൾക്കെതിരെ മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വനിതകൾക്ക് നിർണായക പങ്കുണ്ട്. കുടുംബജീവിതം നയിക്കുന്നതോടൊപ്പം സമൂഹത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകാൻ ഈ കൂട്ടായ്മക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.എം.സി.സി.യുടെ 45-ാം വാർഷികാഘോഷങ്ങളുടെയും ഗ്രാൻഡ് ഇഫ്താറുകളുടെയും വിജയത്തിൽ ലേഡീസ് വിങ് വഹിച്ച പങ്ക് വളരെ വലുതാണ്. പുതിയ മെമ്പർഷിപ്പിന്റെ അടിസ്ഥാനത്തിൽ പങ്കെടുത്ത അംഗങ്ങളിൽ നിന്ന് ഐകകണ്ഠ്യേനയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മാഹിറ ഷമീർ (കോഴിക്കോട്) ആണ് പുതിയ പ്രസിഡന്റ്. അഫ്ര മുഹ്സിൻ (കാസർകോട്) ജനറൽ സെക്രട്ടറിയായും നസീമ ശുഹൈബ് (കണ്ണൂർ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജസ്‌ന കരിപ്പായി (മലപ്പുറം) ഓർഗനൈസിംഗ് സെക്രട്ടറിയായും സബിത അബ്ദുൽ ഖാദർ (സൗത്ത് സോൺ) സീനിയർ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. റിസ്‌വി അബ്ദുൽ ലത്തീഫ്, സുഫൈജ റഫ്‌സി, സാഹിദ റഹ്‌മാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജസീല ഷഹീർ, ഷഹനാസ് സക്കീർ, അലീമ പാവൂർ, ഷർമിന ഹാരിസ്, സാമിറ സിദീഖ് എന്നിവരാണ് സെക്രട്ടറിമാർ.

പരിപാടിയിൽ നഫീസത്ത്‌ അഫ ഖിറാഅത്ത് നിർവ്വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ് സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. വേൾഡ് കെ.എം.സി.സി. സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സ്റ്റേറ്റ് ട്രഷറർ കെ.പി. മുസ്തഫ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. മാഹിറ സമീർ, അഫ്ര മുഹ്സിൻ, നസീമ ഷുഹൈബ്, സബിദ അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് കെ.എം.സി.സി. ഭാരവാഹികളായ എ.പി. ഫൈസൽ, ഷഹീർ കാട്ടാമ്പള്ളി, അഷ്‌റഫ്‌ കാട്ടിൽപീടിക, അഷ്‌റഫ്‌ കക്കണ്ടി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

article-image

sfsdf

You might also like

  • Straight Forward

Most Viewed