ട്രാഫിക് നിയമലംഘനം കുറയ്ക്കാൻ ബഹ്‌റൈനിൽ 500 പുതിയ 'സ്‌മാർട്ട്' ക്യാമറകൾ; ട്രയൽ റൺ ഡിസംബറിൽ
പ്രദീപ് പുറവങ്കര
മനാമ: റോഡ് സുരക്ഷയും ട്രാഫിക് അച്ചടക്കവും വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി ബഹ്‌റൈൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 500 പുതിയ 'സ്‌മാർട്ട് ട്രാഫിക് ക്യാമറകളുടെ' ട്രയൽ റൺ ഡിസംബറിൽ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ലെജിസ്ലേറ്റീവ് കാര്യ അണ്ടർ സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്‌മ അറിയിച്ചു.
പാർലമെൻ്റിൽ ട്രാഫിക് നിയമ ഭേദഗതി സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റോഡുകളിലെ നിയമലംഘനങ്ങൾ കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും ഈ നൂതന ക്യാമറകൾ സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
asdasd
