ഡോ. രാജു നാരായണസ്വാമി ഐഎഎസ് ബഹ്റൈനിലെത്തുന്നു
പ്രദീപ് പുറവങ്കര
മനാമ: കേരള സംസ്ഥാന പാർലമെന്ററി അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി ഐ.എ.എസ്സിന് ബഹ്റൈനിൽ സ്വീകരണം നൽകുന്നു. സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും എഡ്യൂപാർക്ക് ഇൻസ്റ്റിട്ട്യൂട്ടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് 8 മണിക്ക് സഗയ്യയിലെ എഡ്യൂപാർക്ക് ഇൻസ്റ്റിട്യൂട്ടിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ കെ.ജി. ബാബുരാജ് മുഖ്യാതിഥിയായിരിക്കും. സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ അധ്യക്ഷത വഹിക്കും. ബഹ്‌റൈനിലെ വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിക്കും.
ഡോ. രാജു നാരായണസ്വാമിയുടെ സന്ദർശനത്തോടനുബന്ധിച്ച്, സ്റ്റുഡൻസ് ഗൈഡൻസ് ഫോറവും എഡ്യൂപാർക്കും ചേർന്ന് നവംബർ 7, 8 തീയതികളിൽ സഖയ്യയിലെ എഡ്യൂപാർക്ക് സമുച്ചയത്തിൽ മിനി മാത്ത് ഒളിമ്പ്യാഡ് സംഘടിപ്പിക്കും. വിവിധ സ്കൂളുകളിൽ നിന്നുള്ള അമ്പതോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ മത്സരം, ഗണിതശാസ്ത്രത്തിലെ അവരുടെ മികവ് തിരിച്ചറിയാനുള്ള അവസരമാണ് ഒരുക്കുന്നത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. ഐ.ഐ.ടി പോലുള്ള പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ പ്രായോഗിക പരീക്ഷകൾ പ്രയോജനകരമാകും.
ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ സ്റ്റുഡൻ്റസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ, എഡ്യൂപാർക്ക് ഡയറക്ടർമാരായ മുഹമ്മദ് ബഷീർ, സക്കറിയ, റിജിന ഇസ്മായിൽ, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് വിദ്യാധരൻ, സ്റ്റുഡൻസ് ഗൈഡൻസ് ഫോറം സഹകാരികളായ ഹരീഷ് നായർ, സായിദ് ഹനീഫ്, വിജയ് വിജയകുമാർ, റിച്ചാർഡ് കൊന്നക്കൽ, ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു.
fsdf
