വാഗ്മി ഉനൈസ് പാപ്പിനിശ്ശേരി ബഹ്‌റൈനിലെത്തി; വിമാനത്താവളത്തിൽ സ്വീകരണം


പ്രദീപ് പുറവങ്കര

മനാമ: പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇന്റർനാഷണൽ ഇസ്‌ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം ഭാരവാഹികൾ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി.

അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം സംഘടിപ്പിക്കുന്ന 'മക്കളോടൊപ്പം സ്വർഗത്തിൽ' എന്ന പരിപാടിയിൽ അദ്ദേഹം വിഷയമവതരിപ്പിക്കും. ഈ വെള്ളിയാഴ്ച രാത്രി 7:30 ന് സൽമാനിയയിലെ കെ സിറ്റി ഹാളിലാണ് പ്രധാന പരിപാടി.

തുടർന്നുള്ള ദിവസങ്ങളിൽ വനിതാ സംഗമം, യുവജന സംഗമം, ദഅ്‌വ മീറ്റ് എന്നിവയിലും അദ്ദേഹം പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അൽ ഫുർഖാൻ സെന്റർ മലയാള വിഭാഗം ജനറൽ സെക്രട്ടറി മനാഫ് സി.കെ, ട്രഷറർ നൗഷാദ് സ്കൈ, പ്രോഗ്രാം സെക്രട്ടറി അബ്ദുൾ സലാം ബേപ്പൂർ, ഖജാഞ്ചി മുഹമ്മദ് ഷാനിദ് എന്നിവരാണ് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.

article-image

dsfsdf

You might also like

  • Straight Forward

Most Viewed