മുപ്പത് വർഷങ്ങൾക്കിപ്പുറം ഒത്തുകൂടി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ 1997 ബാച്ച്
പ്രദീപ് പുറവങ്കര
മനാമ : വിദ്യാലയ ഓർമ്മകൾ പുതുക്കാനായി ഓസ്‌ട്രേലിയ മുതൽ യു.എസ്.എ. വരെയുള്ള 15 രാജ്യങ്ങളിൽനിന്നുള്ള പൂർവ വിദ്യാർത്ഥികൾ ബഹ്‌റൈനിൽ ഒത്തുചേർന്നു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ 1997 ബാച്ചിലെ വിദ്യാർത്ഥികളാണ് മൂന്ന് പതിറ്റാണ്ടിനുശേഷം ഒക്ടോബർ 31-ന് ഒത്തുചേരൽ ആഘോഷമാക്കിയത്.
2024 നവംബറിൽ ആദ്യമായി ചർച്ച ചെയ്ത ഈ പദ്ധതിക്ക്, അനിൽ ദാമോദരൻ, അരുൺ മുകുന്ദൻ, ബിജോയ് ബാലകൃഷ്ണൻ, ചന്ദ്രശേഖരൻ, ഡീൻ ലോബോ, പ്രദീപ് വാസുദേവൻ, ദിവ്യ ദാസ്, എലിസബത്ത് സക്കറിയ, മനോജ് നായക്, മഹേഷ് അയ്യർ, മെഹ്നാസ് ഹമീദ്, മെൽവിൻ ജോൺ, മിതാലി പരീഖ്, രാധിക ഗോപിനാഥ്, സമീറ മുഹമ്മദ്, ഷഹീമ ഹമീദ്, സോജോ അലക്സ്, ശ്രീജ ശ്രീനിവാസ്, തൗഫീഖ് ഖാദർ, വാലന്റീന പൈറസ് എന്നിവരുൾപ്പെട്ട ഊർജ്ജസ്വലരായ ഒരു സംഘാടക ടീമാണ് നേതൃത്വം നൽകിയത്. അന്താക്ഷരി, ഡിക്ഷണറി ഗെയിം, ഷോർട്ട് ഫിലിം ഓഡിഷൻ തുടങ്ങിയ പരിപാടികളും അരങ്ങേറി.
sdfsdf
