ഇന്ത്യൻ സ്‌കൂളിൽ മലയാളം-സംസ്‌കൃത ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: മാതൃരാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ഉയർത്തിക്കാട്ടി ഇന്ത്യൻ സ്‌കൂൾ ഈ വർഷത്തെ മലയാളം, സംസ്‌കൃത ദിനം സംയുക്തമായി ആഘോഷിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയും ഭാഷാ വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മത്സരങ്ങൾ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ചു.
സംസ്‌കൃത, മലയാളം വിദ്യാർത്ഥികൾ ആലപിച്ച ദേശീയ ഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഋഷിത മഹേഷ് സ്വാഗതം പറഞ്ഞു. ജൂനിയർ, സീനിയർ വിദ്യാർത്ഥികളുടെ മലയാളം സംഘഗാനം, നാടോടി നൃത്തം, സംസ്‌കൃത സംഘനൃത്തം, സംസ്‌കൃത കഥാകഥനം തുടങ്ങിയ നിരവധി ആകർഷകമായ പ്രകടനങ്ങൾ അരങ്ങേറി. സീനിയർ വിഭാഗം മലയാളം പാരായണ മത്സര വിജയിയായ ആകാൻഷ് അനിൽ കുമാറിന്റെ കവിതാ പാരായണം ശ്രദ്ധേയമായി. മലയാളം, സംസ്‌കൃതം എന്നീ ഭാഷാ മത്സരങ്ങളിലെ വിജയികളെ സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ വിഭാഗം ഹെഡ് ടീച്ചർ സിനി ലാൽ ഉൾപ്പെടെയുള്ള അധ്യാപകർ സമ്മാനങ്ങൾ നൽകി ആദരിച്ചു. ആവണി സുധീഷ് ദിവ്യ നന്ദി പറഞ്ഞു.
വിജയികളെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗ്ഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി തുടങ്ങിയവർ അഭിനന്ദിച്ചു.
േോിേ്ി
