പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് അംഗീകാരം; ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഹമദ് തുറമുഖം

ഷീബ വിജയൻ
ദോഹ I ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് പുനഃസ്ഥാപന പദ്ധതിക്കുള്ള ഗിന്നസ് റെക്കോഡ് സ്വന്തമാക്കി ഹമദ് തുറമുഖം. സമുദ്ര ജൈവവൈവിധ്യവും തീരദേശ ആവാസവ്യവസ്ഥ സംരക്ഷിക്കാനും ലക്ഷ്യമിട്ട് തുറമുഖത്തിൽ നടപ്പാക്കുന്ന തുടർച്ചയായ സുസ്ഥിര -പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. ഹമദ് തുറമുഖത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഗിന്നസ് റെക്കോഡാണിത്. നേരത്തെ, ലോകത്തിലെ ഏറ്റവും ആഴമേറിയ കൃത്രിമ തടം നിർമിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ലഭിച്ചിരുന്നു. 36,000ത്തിലധികം കണ്ടൽ മരങ്ങളാണ് പദ്ധതിയുടെ ഭാഗമായി മാറ്റിസ്ഥാപിച്ചത്. തെരഞ്ഞെടുത്ത തീരദേശ സ്ഥലങ്ങളിലേക്കാണ് കണ്ടൽ മരങ്ങൾ മാറ്റിയത്. കൂടാതെ, പവിഴപ്പുറ്റുകളുടെയും കടൽപ്പുല്ലുകളുടെയും ശാസ്ത്രീയമായ മേൽനോട്ടവും മാറ്റി സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
SWDDSADAS