സായിദ് ദേശീയ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും

ഷീബ വിജയൻ
അബൂദബി I ലോകശ്രദ്ധയാകര്‍ഷിച്ച അബൂദബിയിലെ സായിദ് ദേശീയ മ്യൂസിയം ഡിസംബര്‍ മൂന്നിന് തുറക്കും. പുലിറ്റ്‌സര്‍ പ്രൈസ് ജേതാവായ ആര്‍ക്കിടെക്ട് ലോര്‍ഡ് നോര്‍മന്‍ ഫോസ്റ്റര്‍ രൂപകല്‍പന ചെയ്ത മ്യൂസിയം ഒരുക്കിയിരിക്കുന്നത് സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയിലാണ്. മ്യൂസിയം പ്രവേശനത്തിനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 70 ദിര്‍ഹമാണ് മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക്. കുട്ടികൾ, വയോധികരായ സ്വദേശികള്‍, താമസക്കാര്‍, നിശ്ചയദാര്‍ഢ്യക്കാർ, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമാണ്. യു.എ.ഇ സര്‍വകലാശാല വിദ്യാര്‍ഥികള്‍, എമിറേറ്റില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ എന്നിവര്‍ക്ക് 35 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെ നീളുന്ന ടൈം സ്ലോട്ടിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
അല്‍ ഐനിലെ ജബല്‍ ഹഫീത്തില്‍ കണ്ടെത്തിയ മൂന്നുലക്ഷം വര്‍ഷം പഴക്കമുള്ള ശിലായുഗ ഉപകരണം മ്യൂസിയത്തില്‍ കാണാം. അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങുകയാണ് മ്യൂസിയം. 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്‌സ് സ്‌കെല്‍ട്ടണ്‍ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ശതകോടി വര്‍ഷത്തിന് പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവിലോകം എങ്ങനെയായിരിക്കുമെന്നു വരെ വിവിധ ഗാലറികള്‍ നമ്മോടു പറയും.
sddsa