കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും


കുവൈത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി കുവൈത്ത് ഗതാഗത വകുപ്പ്. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകര്‍ത്തുന്ന ഗതാഗത  നിയമലംഘനങ്ങളുടെ  പിഴ അടച്ചാല്‍ മാത്രമേ വിദേശികളുടെ വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ നിന്ന് പുറത്തേക്ക് പോകുവാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി.ഗതാഗത നിയമ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ബോർഡർ ക്രോസിംഗുകളിൽ  സജ്ജീകരിച്ചിരിക്കുന്ന കളക്ഷൻ പോയിന്റുകൾ വഴി പിഴ അടക്കണം.

ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ വിസിറ്റിംഗ് വിസ നിയമങ്ങള്‍ ഉദാരമാക്കിയതിന് ശേഷം മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പേരാണ് അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും സൗദി−കുവൈത്ത്  കര അതിര്‍ത്തി വഴി യാത്രയാകുന്നത്.

article-image

setst

You might also like

  • Straight Forward

Most Viewed