രാഹുലിന് തിരിച്ചടി; വിധിക്ക് സ്‌റ്റേയില്ല, അയോഗ്യത തുടരും


മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. മാനനഷ്ടക്കേസിലെ വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ റിവ്യൂ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഇതോടെ എംപി സ്ഥാനത്ത് രാഹുലിന്‍റെ അയോഗ്യത തുടരും. സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി അപ്പീല്‍ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നെന്ന് കോടതി നിരീക്ഷിച്ചു. പത്ത് ക്രിമിനല്‍ കേസുകളെങ്കിലും രാഹുലിനെതിരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്ന് കോടതി വ്യക്തമാക്കി. മാര്‍ച്ച് 23നാണ് രാഹുലിന് സൂറത്ത് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. കോടതി ജാമ്യം അനുവദിക്കുകയും അപ്പീല്‍ നല്‍കാന്‍ സമയം നല്‍കുകയും ചെയ്‌തെങ്കിലും സൂറത്ത് അഡീഷണല്‍ സെഷന്‍സ് കോടതി അപ്പീല്‍ തള്ളുകയായിരുന്നു.

2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയില്‍ നടത്തിയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ ഹര്‍ജി നല്‍കിയത്. നീരവ് മോദിയെയും നരേന്ദ്ര മോദിയെയും ലളിത് മോദിയെയും ഉന്നമിട്ട് 'എല്ലാ കള്ളന്മാര്‍ക്കും എങ്ങനെ മോദി എന്ന വംശപ്പേര് വന്നു'എന്ന് രാഹുല്‍ തെരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിച്ചിരുന്നു. ഇത് മോദി എന്ന് കുടുംബപ്പേരുള്ള എല്ലാവരെയും അപകീര്‍ത്തിപ്പെടുത്തലാണെന്നായിരുന്നു പൂര്‍ണേഷിന്‍റെ വാദം. കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതോടെയാണ് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.

article-image

adsdasadsads

You might also like

  • Straight Forward

Most Viewed