കുവൈത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം ജൂൺ 21ന് യാത്ര പുറപ്പെടും


കുവൈത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം ജൂൺ 21ന് യാത്ര പുറപ്പെടുമെന്ന് അധികൃതർ‍ അറിയിച്ചു. 8,000 പേർക്കാണ് രാജ്യത്തുനിന്ന് ഈ വർ‍ഷം ഹജ്ജ് ചെയ്യാൻ അനുമതി.കുവൈത്തിൽനിന്ന് ഹജ്ജ് തീർഥാടകർക്കായി കുവൈത്തിനും സൗദി അറേബ്യക്കും ഇടയിൽ എയർ ബ്രിഡ്ജ് സ്ഥാപിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്ടിങ് ഡയറക്ടർ ഇമാദ് അൽ ജലാവി പറഞ്ഞു. കുവൈത്ത് എയർവേസും ജസീറ എയർവേസും വഴി  4,000 തീർഥാടകരും, സൗദി എയർ കാരിയറായ അഡെൽ വഴി  4,000 തീർഥാടകരും  യാത്രയാകും. 

തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ‍ വിമാനത്താവളത്തിൽ‍ ഒരുക്കിയിട്ടുണ്ട്. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും തീർഥാടകർ യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ‍ അറിയിച്ചു.

article-image

xgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed