18 വയസ്സിനു മുകളിലുള്ളവർക്കു മാത്രം ഫിഷിങ് ലൈസൻസ്

വിനോദത്തിനായി മീൻപിടിക്കുന്നവർ പുതിയ മാർഗനിർദേശം പാലിക്കണമെന്ന് പരിസ്ഥിതി ഏജൻസി അബുദാബി അറിയിച്ചു. 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമേ ഫിഷിങ് ലൈസൻസ് ലഭിക്കൂ. 18നു താഴെയുള്ളവർക്ക് ലൈസൻസുള്ള മുതിർന്നവരെ അനുഗമിക്കാം. സർക്കാരിന്റെ ടാം പോർട്ടൽ വഴി അപേക്ഷിക്കണം. അധികൃതർ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഫിഷിങ് ലൈസൻസ് നിർബന്ധം.
സംഘാടകർ നിഷ്കർഷിക്കുന്ന സുരക്ഷാ സംവിധാനങ്ങളും നിശ്ചിത തൂക്കത്തിലും അളവിലുമുള്ള ഉപകരണങ്ങളും ഉണ്ടായിരിക്കണം.
setest