രാജ്യത്തിനു പുറത്തുള്ള 75000 വിദേശികളുടെ താമസ രേഖകൾ റദ്ദായി കുവൈത്ത്


കുവൈത്ത് സിറ്റി: കുവൈത്തിൽ രാജ്യത്തിനു പുറത്തുള്ള 75,000 വിദേശികളുടെ താമസ രേഖ റദ്ദായി. വിദേശ രാജ്യങ്ങളിൽ അവധിക്ക് പോവുകയും കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാന സർവ്വീസുകൾ നിർത്തലാക്കുകയും ചെയ്തോതോടെ കുവൈത്തിലേക്ക് മടങ്ങി വരാൻ കഴിയാത്തവരുടെ താമസ രേഖകളാണ് ഇപ്പോൾ റദ്ദായത്.

രാജ്യത്തിന് പുറത്തുള്ളവർക്ക് താമസ രേഖകൾ ഓൺലൈനിൽ പുതുക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം കന്പനികളും വ്യക്തികളും പ്രയോജനപ്പെടുത്താതിരുന്നതോടെയാണ് റദ്ദായത്.

കോവിഡ് പ്രതിസന്ധി മൂലം നിയമപരവും മാനുഷികവുമായ വശങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഓൺലൈൻ വഴി റെസിഡൻസി പുതുക്കാൻ അവസരം നൽകിയെങ്കിലും പല സ്പോൺസർമാരും പരാജയപ്പെട്ടതാണ് വിദേശികൾക്ക് ഇപ്പോൾ തിരിച്ചടിയായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed