കുവൈത്ത് വിമോചന ദിനത്തിൽ 147 തടവുകാരെ മോചിപ്പിച്ചു


 

കുവൈത്തിന്റെ 58−ാമത് സ്വാതന്ത്ര്യദിനവും 28−ാമത് വിമോചന ദിനവും പ്രമാണിച്ച് 147 തടവുകാരെ മോചിപ്പിച്ചു. വിവിധ കേസുകളിൽപ്പെട്ട 1096 പേരുടെ പിഴശിക്ഷ ഒഴിവാക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയും ഉന്നതാധികാരികളും സംയുക്തയിട്ടാണ് പട്ടിക തയ്യാറാക്കിയത്. 545 തടവുകാരുടെ ശിക്ഷാ കാലാവധി വെട്ടിക്കുറയ്ക്കുകയും 87 പേരുടെ ശിക്ഷ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തടവുശിക്ഷ കാലയളവിലെ നല്ല നടപ്പ് ഉൾപ്പെടയുള്ള മറ്റ് മാനദണ്ധങ്ങളും കണക്കിലെടുത്താണ് തടവുകാർക്ക് പരിഗണന നൽകിയത്.അതേസമയം തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലും, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ഉൾപ്പെട്ടവർ പട്ടികയിൽ ഉൾപ്പെട്ടില്ല. അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ അനുമതി ലഭിക്കുന്നതോടെയാണ് തടവുകാരെ മോചിപ്പിക്കുന്നത്.

You might also like

  • Straight Forward

Most Viewed