മഞ്ഞക്കുപ്പായമണിഞ്ഞ് കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ പ്രതിഷേധിച്ചു


കുവൈത്ത് ജല വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ ജോലി സമയം മാറ്റിയതിൽ പ്രതിഷേധിച്ചു. യൂറോപ്യൻ രാജ്യങ്ങളിലെ സമരരീതി അനുകരിച്ചു മഞ്ഞ ഓവർകോട്ടു ധരിച്ചായിരുന്നു പ്രതിഷേധം. അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചില്ലെങ്കിൽ വീണ്ടും സമരം നടത്തുമെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി

പഴയ ജോലി സമയം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജല−വൈദ്യുതി മന്ത്രാലയത്തിലെ ജീവനക്കാർ പ്രതിഷേധ സമരം നടത്തിയത്. ഇതേ ആവശ്യങ്ങളുന്നയിച്ച് ഇവർ നടത്തുന്ന രണ്ടാമത്തെ സമരമാണ് ഞായറാഴ്ച അരങ്ങേറിയത്. ഫ്രാൻസിലെയും ചില യൂറോപ്യൻ രാജ്യങ്ങളിലെയും സമരക്കാരെ അനുകരിച്ച് മഞ്ഞ കോട്ട് ധരിച്ചാണ് ജീവനക്കാർ പ്രതിഷേധത്തിനിറങ്ങിയത്.

സമരം വ്യവസ്ഥാപിതമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് വ്യക്തമാക്കിയ ജീവനക്കാർ തങ്ങളുടെ ആവശ്യം പാർലമെന്റ് അംഗങ്ങൾ ഗൗരവത്തിലെടുക്കണമെന്നും വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാദിലിനെ കുറ്റവിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

                           

You might also like

  • Lulu Exchange
  • Straight Forward

Most Viewed