കു­വൈ­ത്തിൽ‍ സൈ­ബർ‍ ആക്രമണങ്ങൾ‍ വർ­ദ്ധി­ക്കു­ന്നു­


കുവൈത്ത് സിറ്റി : കു­വൈ­ത്തിൽ സൈ­ബർ‍ ആക്രമണങ്ങൾ‍ വർ­ദ്ധി­ക്കു­ന്നതാ­യി­ റി­പ്പോ­ർ­ട്ട്.  ഈ വർ­ഷം ആദ്യ മൂ­ന്ന് മാ­സത്തി­നി­ടെ­ മാ­ത്രം രണ്ട് ദശലക്ഷം സൈ­ബർ ആക്രമണങ്ങളു­ണ്ടാ­യതാ­യാണ് കണക്കു­കൾ. സൈ­ബർ സു­രക്ഷാ­ രംഗത്ത്­ പ്രവർ­ത്തി­ക്കു­ന്ന ട്രെ­ൻ­ഡ് മൈ­ക്രോ­ കന്പനി­യാണ് റി­പ്പോ­ർ­ട്ട് പു­റത്തു­വി­ട്ടത്. 2018 ജനു­വരി­ മു­തൽ മാ­ർ­ച്ച് വരെ­യു­ള്ള കാലയളവിൽ 2,24,916 സൈ­ബർ ആക്രമണങ്ങളാണ് കു­വൈ­ത്തി­നെ­തി­രെ­ ഉണ്ടാ­യത്. പൊ­തു­ സ്വകാ­ര്യ മേ­ഖലകൾ­ക്ക് പു­റമെ­ സ്വദേ­ശി­കളും വി­ദേ­ശി­കളു­മാ­യ വ്യക്തി­കൾ നേ­രി­ട്ടത് കൂ­ടി­ ചേ­ർ­ത്തു­ള്ള കണക്കാ­ണി­ത്. വി­വരങ്ങൾ ചോ­ർ­ത്തലും പ്രവർ­ത്തനം തടസ്സപ്പെ­ടു­ത്തലു­മാണ് കൂ­ടു­തൽ ഉണ്ടാ­യത്. ആഭ്യന്തര മന്ത്രാ­ലയത്തി­ന്റെ­ വെ­ബ്‍സൈ­റ്റ് ഹാ­ക്ക് ചെ­യ്യാൻ ശ്രമം ഉണ്ടാ­യെ­ങ്കി­ലും സർ­ക്കാർ വി­വരങ്ങളെ­ല്ലാം സു­രക്ഷി­തമാ­ണ്. 

അബൂ­തർ­ഹിം എന്ന ഹാ­ക്കർ ആണ് ആഭ്യന്തരമന്ത്രാ­ലയത്തി­ന്റെ­ വെബ് സൈ­റ്റിൽ നു­ഴഞ്ഞു­ കയറാൻ വി­ഫല ശ്രമം നടത്തി­യതെ­ന്ന്­ കണ്ടെ­ത്തി­യി­ട്ടു­ണ്ട്. വെ­ബ്‍സൈ­റ്റി­ന്റെ­ പ്രവർ­ത്തനം കു­റച്ചു­സമയത്തേ­ക്ക് നി­ർ­ത്തി­വെ­ക്കേ­ണ്ടി­ വന്നതൊ­ഴി­ച്ചാൽ പ്രശ്നങ്ങളി­ല്ലാ­തെ­ കൈ­കാ­ര്യം ചെ­യ്യാൻ അധി­കൃ­തർ­ക്ക് കഴി­ഞ്ഞു­. ബാ­ങ്കിംഗ് സോ­ഫ്‍റ്റ് വെ­യറു­കൾ­ക്കെ­തി­രെ­യും ആക്രമണ ശ്രമമു­ണ്ടാ­യി­. 90 കേ­സു­കളാണ് ഇത്തരത്തിൽ റി­പ്പോ­ർ­ട്ട് ചെ­യ്യപ്പെ­ട്ടത്. ബ്രോഡ് കാ­സ്റ്റ് മെസേ­ജു­കളി­ലൂ­ടെ­ അയക്കു­ന്ന അപകടകരമാ­യി­ ലി­ങ്ക് വഴി­യാണ് വാ­ട്സ് ആപ്പ് അക്കൗ­ണ്ടു­കളിൽ ഹാ­ക്കർ­മാർ നു­ഴഞ്ഞു­ കയറു­ന്നത്. വി­ദ്യാ­ഭ്യാ­സ മന്ത്രാ­ലയത്തിൽ ജോ­ലി­ വാ­ഗ്ദാ­നം ചെയ്തും മത്സരങ്ങളും സമ്മാ­ന പദ്ധതി­കളും വഴി­യാണ് ആളു­കളെ­ കെ­ണി­യിൽ പെ­ടു­ത്തു­ന്നത്. രാ­ജ്യത്തിന് പു­റത്തു­നി­ന്നാണ് ഹാ­ക്കിംഗ്് ശ്രമങ്ങൾ മിക്കതും നടക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed