ഒ.ഐ.സി.സി. കുവൈറ്റ് ആട്ടിടയന്മാരുടെ കൂടെ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : ഒ.ഐ.സി.സി. കുവൈറ്റ് കബദ് ഏരിയയിൽ പ്രതികൂല സാഹചര്യങ്ങളിൽ താമസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആട്ടിടയന്മാരുടെയും കൃഷിസ്ഥലങ്ങളിൽ ജോലിചെയ്യുന്നവരുടെയും കൂടെ ഇഫ്‌താർ സംഗമം നടത്തി. നൂറുകണക്കിന് സാധാരണക്കാർ ഇഫ്‌താർ സംഗമത്തിൽ പങ്കെടുത്തു. ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ഇഫ്‌താർ സംഗമം ഉത്ഘാടനം നിർവഹിച്ചു.
ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ബി.എസ് .പിള്ള, കൃഷ്ണൻ കടലുണ്ടി, അനുരൂപ് കണ്ണൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ജില്ലാ പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, പോഷക സംഘടനാ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ മുതലായവർ പങ്കെടുത്തു.
ട്രഷറർ രാജീവ് നാടുവിലേമുറി സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.